Wednesday, September 24, 2008

ലില്ലിക്കൊരു ആശ്വാസക്കത്ത്

പള്ളിക്കൂടത്തിലെ രണ്ടാം മണിയും അടിച്ചു.
മഴ തോര്‍ന്നിട്ടില്ല.

പൂമംഗലത്തെ ഗ്രേസിയോട്‌ കുടയില്‍ ഒപ്പം നിര്‍ത്തുമോ എന്നു ചോദിച്ചപ്പോള്‍ അവള്‍ ലില്ലിയെ "പാവപ്പെട്ടവള്‍" എന്നു കളിയാക്കി ഓടിച്ചു.

ലില്ലി പുസ്തകവും സ്ലേറ്റും മാറോട്‌ ചേര്‍ത്ത്‌ മഴയത്ത്‌ കൂടി ഓടി.
കാലുത്തെറ്റി വീണു. മുട്ടുരഞ്ഞു. തൊലി പൊട്ടി. ചോര വന്നു.
ഉടുപ്പില്‍ ചളി പുരണ്ടു. അതു കുറേ കൂടി കീറുകയും ചെയ്തു.

നനഞ്ഞൊലിച്ച്‌ അവള്‍ ക്ലാസ്‌ മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ കുട്ടികള്‍ അതുകണ്ടു പൊട്ടിച്ചിരിച്ചു.
ടീച്ചര്‍ക്കു ദേഷ്യം വന്നു.

"പോയി വരാന്തയില്‍ നില്‍ക്കൂ? ,
ക്ലാസ്സ്‌ മുറി വൃത്തിക്കേടാക്കാതെ"

അതു കേട്ടു ഗ്രേസി അടക്കിച്ചിരിക്കുന്നതു കണ്ടു ലില്ലിയുടെ ഹൃദയം നീറി.
മഴ ശമിച്ചെങ്കിലും അവളുടെ കുഞ്ഞു കണ്ണുകള്‍ കണ്ണീര്‍ പെയ്തുകൊണ്ടേയിരുന്നു.

(ഒരു കുടയും കുഞ്ഞുപെങ്ങളും - മുട്ടത്തുവര്‍ക്കി)

=============================
നിങ്ങള്‍ ലില്ലിയുടെ സഹപാഠിയാണെന്നു

സങ്കല്‍പ്പിച്ചു അവളെ ആശ്വസിപ്പിക്കുന്നതിന്നായി
ഒരു കത്തു തയ്യാറാക്കുക?
==============================

പ്രിയപ്പെട്ട ലില്ലിക്ക്‌,

മഴ നനഞ്ഞു ക്ലാസില്‍ വന്ന നിന്നെ ടീച്ചര്‍ വഴക്ക്‌ പറഞ്ഞതില്‍ നിന്റെ മനസ്സ്‌ വേദനിച്ചുവോ?
സാരമില്ല.
നിന്നെ കുടയില്‍ കേറ്റാതിരിക്കുകയും പരിഹസിക്കുകയും ചെയ്ത പൂമംഗലത്തെ ഗ്രേസിക്കുള്ള ശിക്ഷ ദൈവം കൊടുത്തുകൊള്ളും.
നീ ദ്രരിദ്രയായതില്‍ ഞങ്ങള്‍ക്കു വളരെ സങ്കടമുണ്ട്‌.
നീ നന്നായി പഠിച്ചു ജോലി ചെയ്തു ധനികയാവുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ ആ സങ്കടം മാറും.സന്തോഷമാവും.

ഗ്രേസിക്കു സ്വന്തംതെറ്റു മനസ്സിലാവുമ്പോള്‍ അവള്‍ നിന്നോടു മാപ്പു പറയും.
പിന്നെ നിങ്ങള്‍ നല്ല സുഹൃത്തുക്കളാകും.

എന്ന് സ്നേഹത്തോടെ!

നിന്റെ സഹപാഠി
ശാബാബ് തോണിക്കടവത്ത്‌.