Monday, July 28, 2008

ചൊക്ലി

iv
ബോഡീഗാർഡ്


ചൊക്ലിയെ എനിക്കു കിട്ടിയതു യാദൃശ്ചികമായിട്ടായിരുന്നു.
മരുഭൂമിയുടെ മധ്യത്തിൽ വെച്ചുപിടിപ്പിച്ച ഇത്തിരി പച്ചയിൽ അസ്ഥിരമായ ഒരു ആലയത്തിലാണെന്റെ വാസം.
മിക്കവാറും സമയം ഞാനും ഒരു കമ്പ്യൂട്ടറും തനിച്ച്‌.
ഒരു നാൾ നിറവയറോടെ ഒരു പട്ടി എവിടെ നിന്നോ എന്റെ കണ്ടൈനറിന്റെ സമീപമെത്തി.
നിറവയറും ദയനീയ കരച്ചിലും കണ്ട്‌ ഞാൻ ഇത്തിരി അന്നം കൊടുത്തു.
അതു തിന്നു അവൾ കണ്ടൈനരിന്റെ അടിയിലേക്കു ഊഴ്‌ന്നിറങ്ങി.
പിറ്റേന്നതിനെ കണ്ടതേയില്ല.
മൂന്നാം ദിവസം ദയനീമായി കരഞ്ഞു കൊണ്ടു വന്ന അതിന്റെ തിരു വയറൊഴിഞ്ഞ നിലയിലായിരുന്നു.
കണ്ടയിനറിനടിയിൽ കുനിഞ്ഞു നോക്കിയപ്പോൾ അഞ്ചു കുഞ്ഞുങ്ങൾ.
ഗതികേടായല്ലോ എന്നു ശപിച്ചപ്പോൾ പിന്നെ പട്ടിക്കൊന്നും കൊടുക്കാൻ തോന്നിയില്ല.
പട്ടി മുനിസിപ്പാലിറ്റി വേസ്റ്റ്ബിൻ കണക്കാക്കി നടന്നു.
ഒരു വെടിയൊച്ചയും പിറകെ രണ്ടുമൂന്നു ഏങ്ങലുമായി ആ അമ്മയുടെ ജന്മം അവസാനിച്ചു.
മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നായിരുന്നു.
കണ്ണുമുന്നിലൂടെ കയറിട്ടു വലിച്ചു കൊണ്ടു പോകുന്നതു ഞാൻ കണ്ടു പക്ഷെ പാവം കുഞ്ഞുങ്ങൾ അതു കണ്ടില്ല,
അവയുടെ കണ്ണു കീറിയിട്ടില്ലായിരുന്നു.

വലിച്ചു കൊണ്ടു പോയ വഴിയിൽ ഉണ്ടകൊണ്ട ഭാഗത്തു നിന്നും ചോരയും വയറു ഭാഗത്തു നിന്നു മുലപ്പാലും ഉറ്റി വീണിരുന്നു ഒരു പാടു ദൂരം.

പട്ടിക്കുട്ടികളെയും അയാൾക്കു കാണിച്ചു കൊടുക്കേണ്ടതാണ്‌.
ഇവിടെത്തെ നിയമപ്രകാരം നായ വളർത്താൻ പ്രത്യേക ലൈസൻസു വേണം (വിഷബാധ പേടിച്ചു തന്നെ)
പക്ഷെ പിടഞ്ഞൊടുങ്ങുന്ന ബാല്യത്തെ കാണാൻ കരുത്തില്ലാത്തതിനാൽ നിയമത്തെ കണ്ണടച്ചു.
അഞ്ചണ്ണത്തിനെയും തീറ്റിപ്പോറ്റാനും നിയന്ത്രിക്കാനും പറ്റില്ലന്നു ബോധ്യമായപ്പോൾ ഒരു
രാത്രി ചാക്കിലാക്കി നാലെണ്ണത്തിനെ ലാബർ ക്യാമ്പിലേക്കു നാടു കടത്തി.
ഒന്നിനെ വളർത്തി
വളർത്തിയെന്നു അവകാശപ്പെടുന്നതു തെറ്റ്‌ !
ബാക്കി വന്ന ഉച്ചിഷ്ടവും പഴകിയതും പുളിച്ചതും ദൂരെ കളയുന്നതിനു പകരം അവന്റെ പാത്രത്തിലിട്ടു.
അതു മാത്രം.
അതിനവൻ എന്നെ സംരക്ഷിച്ചത്‌.
കണ്ടയിനറിനടിയിലെ ഒരു മുട്ടൻ പാമ്പിനെ കടിച്ചു കൊന്നും.
രാവിലെ വിളിച്ചുണർത്തിയും, മോന്തിക്കു വാതിലിനു പുറത്തു ഉറങ്ങാതെ കാവലിരുന്നും.
രാവിലെ നടക്കാനിറങ്ങുന്ന എന്റെ മുന്നിലും പിന്നിലും സംരക്ഷകനായി ഓടി നടന്നും.
മറ്റു ക്ഷുദ്ര ജീവികൾ താമസസ്ഥലത്തു വരുമ്പോൾ അവനെകൊണ്ടു നിയന്ത്രിക്കാനായില്ലങ്കിൽ കുരച്ചു ബഹളമുണ്ടാക്കിയും അവന്റെ ജീവൻ രക്ഷിച്ചതിനു എന്നോടവൻ പ്രത്യുപകാരം നിർവ്വഹിക്കുന്നു.ചൊക്ലി എന്താവും എന്നോടു പറഞ്ഞിട്ടുണ്ടാവുക.

തുഷാരത്തുള്ളികള്‍: പട്ടിപ്പേറിലെ രാഷ്ട്രീയം.#links

കള്ളനും വെളിച്ചവും

ഖബറുകൾ നിറഞ്ഞ ഒരു വിജനമായ സ്ഥലത്തിനു നടുക്കുള്ള
നാട്ടിൻപുറത്തെ ഒരു പള്ളിയിൽ
ഒരുനാൾ ഒരു കള്ളൻ കേറി.

നട്ടപ്പാതിരക്കു ജാലി പൊളിച്ചകത്തു കയറിയ
"ജ്വാലി" മോഷണമായി സ്വീകരിച്ച കള്ളൻ.

പാതിമയക്കത്തിൽ തന്നെ കണ്ടു പേടിച്ചു അലമുറയിടാൻ
വലിയ "വാ" പൊളിച്ച മുക്രിയുടെ കുറുകിയ കഴുത്തിൽ കത്തി വെച്ചു പറഞ്ഞു!
"മിണ്ടിയാൽ കൊല്ലും".

മുക്രിയുടെ വായടഞ്ഞു
കഴുത്തിൽ ഇരുമ്പിന്റെ തണുപ്പടിച്ചപ്പോൾ അനുസരണ ശീലവും ജീവനെപ്പേടിയും ഉള്ള
മുക്രി മിണ്ടാതെ നിന്നു.

കള്ളൻ പിന്നെ ചോദിച്ചത്‌
"നേർച്ചപ്പെട്ടിയുടെ താക്കോലെവിടേ ?" എന്നായിരുന്നു.

ചോദ്യം കേട്ടിട്ടും വാ തുറന്നൊരക്ഷരം മൊഴിയാതെ നിൽക്കുന്ന മുക്രിയെ കണ്ടപ്പോൾ
ദേഷ്യം അടക്കാൻ കഴിയാതെ,
കള്ളൻ അലറി്!

"മിണ്ടിയില്ലങ്കിലും കൊല്ലും!"

മുക്രി അരയിൽ നിന്നു താക്കോൽ കൂട്ടമെടുത്തു കള്ളന്റെ കയ്യിൽ വെച്ചു കൊടുക്കും നേരം
കള്ളൻ മുക്രിയുടെ മുഖത്തേക്കു നന്നായി ടോർച്ചടിച്ചു നോക്കി.

പിന്നെ ബോധശ്യൂന്യനായി നിലം പതിച്ചു.

(കാരണമെന്തായിരിക്കും?)