Monday, July 28, 2008

കള്ളനും വെളിച്ചവും

ഖബറുകൾ നിറഞ്ഞ ഒരു വിജനമായ സ്ഥലത്തിനു നടുക്കുള്ള
നാട്ടിൻപുറത്തെ ഒരു പള്ളിയിൽ
ഒരുനാൾ ഒരു കള്ളൻ കേറി.

നട്ടപ്പാതിരക്കു ജാലി പൊളിച്ചകത്തു കയറിയ
"ജ്വാലി" മോഷണമായി സ്വീകരിച്ച കള്ളൻ.

പാതിമയക്കത്തിൽ തന്നെ കണ്ടു പേടിച്ചു അലമുറയിടാൻ
വലിയ "വാ" പൊളിച്ച മുക്രിയുടെ കുറുകിയ കഴുത്തിൽ കത്തി വെച്ചു പറഞ്ഞു!
"മിണ്ടിയാൽ കൊല്ലും".

മുക്രിയുടെ വായടഞ്ഞു
കഴുത്തിൽ ഇരുമ്പിന്റെ തണുപ്പടിച്ചപ്പോൾ അനുസരണ ശീലവും ജീവനെപ്പേടിയും ഉള്ള
മുക്രി മിണ്ടാതെ നിന്നു.

കള്ളൻ പിന്നെ ചോദിച്ചത്‌
"നേർച്ചപ്പെട്ടിയുടെ താക്കോലെവിടേ ?" എന്നായിരുന്നു.

ചോദ്യം കേട്ടിട്ടും വാ തുറന്നൊരക്ഷരം മൊഴിയാതെ നിൽക്കുന്ന മുക്രിയെ കണ്ടപ്പോൾ
ദേഷ്യം അടക്കാൻ കഴിയാതെ,
കള്ളൻ അലറി്!

"മിണ്ടിയില്ലങ്കിലും കൊല്ലും!"

മുക്രി അരയിൽ നിന്നു താക്കോൽ കൂട്ടമെടുത്തു കള്ളന്റെ കയ്യിൽ വെച്ചു കൊടുക്കും നേരം
കള്ളൻ മുക്രിയുടെ മുഖത്തേക്കു നന്നായി ടോർച്ചടിച്ചു നോക്കി.

പിന്നെ ബോധശ്യൂന്യനായി നിലം പതിച്ചു.

(കാരണമെന്തായിരിക്കും?)

13 comments:

നജൂസ്‌ said...

മുക്രി കഴിഞ കര്‍ക്കിടകത്തില്‍ ഇടിവെട്ടേറ്റ്‌ തീര്‍ന്ന മൂസക്കുട്ടിയായിരുന്നു.... :)

സാബി said...

മുക്രിയുടെ മുഖത്തു ഭീകരമായ വസൂരിക്കലപ്പാടുകൾ ഉണ്ടായിരുന്നല്ലേ?

കരീം മാഷ്‌ said...

രണ്ടും ശരി തന്നെ!
പക്ഷെ ഇവിടെ അതല്ല ഉത്തരം.
ട്രൈ..

ശാബു said...

വീണതു മുക്രിയോ? അതോ കള്ളനോ?

OAB/ഒഎബി said...

കണ്ണാടി....?

കരീം മാഷ്‌ said...

വീണതു കള്ളൻ തന്നെ ശാബൂ !
പക്ഷെ എന്തു കൊണ്ട്?

oab
കണ്ണാടി നല്ല നിരീക്ഷണം.
പക്ഷെ ഈ സംഭവത്തിൽ അതല്ല ശരിക്കും നടന്നത്.
ഇതൊരു യഥാർത്ഥ സംഭവമായിരുന്നു

siva // ശിവ said...

ഇനിയെങ്കിലും ഉത്തരം പറയൂ...അറിയാന്‍ ഏറെ ആഗ്രഹിക്കുന്നു...

കരീം മാഷ്‌ said...

നേരം വെളുക്കുമ്പോഴേക്കു ആരെങ്കിലും ഉത്തരം കണ്ടു പിടിക്കുമെന്നു കരുതി.
ഇനി ഞാൻ തന്നെ പറയാം.
(ഉത്തരം ഡോക്ടർമാർ പറഞ്ഞത്.)
കള്ളനു Photoaugliaphobia) എന്ന അസുഖം ഉണ്ടായിരുന്നത്രേ!
ടോർച്ചിൽ നിന്നു പോയ പ്രകാശബീം മുക്രിയുടെ സോഡാഗ്ലാസ്സു കണ്ണടയിൽ തട്ടി തീവ്രമായ പ്രതിഫലനം കള്ളന്റെ മുഖത്തടിച്ചപ്പോൾ അതു താൺങ്ങാണാവാതെ കള്ളൻ തളർന്നു വീണതാവും എന്നാണ് നിഗമനം

അല്ഫോന്‍സക്കുട്ടി said...

“നട്ടപ്പാതിരക്കു ജാലി പൊളിച്ചകത്തു കയറിയ
"ജ്വാലി" മോഷണമായി സ്വീകരിച്ച കള്ളൻ“.

“മുക്രിയുടെ സോഡാഗ്ലാസ്സു കണ്ണടയിൽ തട്ടി തീവ്രമായ പ്രതിഫലനം കള്ളന്റെ മുഖത്തടിച്ചപ്പോൾ അതു താൺങ്ങാണാവാതെ കള്ളൻ തളർന്നു വീണതാവും എന്നാണ് നിഗമനം“

നട്ടപാതിരക്കു മുക്രി സോഡാഗ്ലാസ്സ് കണ്ണട വച്ച് ഉറങ്ങുകയായിരുന്നോ? ഞാനിതൊന്നും വിശ്വസിക്കില്ലാ, എനിക്ക് വേറെ ഉത്തരം കിട്ടിയേ പറ്റൂ. Photoaugliaphobia - അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാ മതി.

കരീം മാഷ്‌ said...

അൽഫോസാകുട്ടി വിശസിച്ചേ മതിയാവൂ!
ഒന്നാമത് കഥയിൽ ചോദ്യമില്ല (പ്രത്യേകിച്ച് കടം കഥയിൽ) ഇതു നടന്ന സംഭവം കൂടിയാവുമ്പോൾ തീർച്ചയായും ( കാരണം നിഗമനമാൺ!)
കണ്ണട വെക്കുന്ന കണ്ണുകാണാത്തയാളുകൾ ഞെട്ടിയുണർന്നാൽ ആദ്യം വെക്കുക കണ്ണടയാണ്
(ചിലർ ഉറങ്ങുമ്പോഴും കണ്ണട വെക്കാറുണ്ട്.സ്വപ്നം ശരിക്കു ക്ലിയറായി കാണാൻ :))
ഉത്തരം ഡോക്ടറുടെ നിഗമനമാണ്.
ഇനി അൽഫോർസാക്കുട്ടിക്കും ശ്രമിക്കാം.

എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ...

സാബി said...

അൽഫോൻസാക്കുട്ടി പറഞ്ഞതു ശരിയാണ്!
Photoaugliaphobia ആവില്ല കാരണം സോഡാക്കുപ്പി ലെൻസിലൂടെ പ്രകാശം കടന്നു പോകുമ്പോൽ റിഫ്ലക്ഷൻ ഉണ്ടാവില്ല എല്ലാം കേന്ദ്രീകരിച്ചു മുക്രിയുടെ കണ്ണിൽ തന്നെയാണു തറക്കുക.
വേറേ ഉത്തരം വരട്ടെ!
ഊം ഊം...!

Unknown said...

ഞാന്‍ കള്ളന്റെ ബാപ്പയായിരുന്നു ആ മുക്രി എന്നാണ് വിചാരിച്ചത്(അല്ല മുക്രിക്ക് കല്ല്യാണം കഴിക്കാമോ അറിയാത്ത ഒരു സംശയം)

കരീം മാഷ്‌ said...

അനൂപിന്റെ ഉത്തരം ബേസ്റ്റ്.
മുക്രിക്കു കല്യാണം കഴിക്കാം.ഒന്നല്ല നാലുവരെ.
പക്ഷെ തക്കതായ ന്യായം വേണം.
പക്ഷെ കാശുള്ളവര്‍ ന്യായത്തെ നിര്‍മ്മിക്കുന്നു വെന്നു മാത്രം.
സമ്മാനം അനൂപിന് മാത്രം.