ഒന്ന്.
അമ്മ:-
"നിത്യഭ്യാസി ആനയെ എടുക്കും".
അതിനാല്‍ നീ നിത്യവും പഠനവും വ്യായാമവും ശീലമാക്കണം.
മകന്‍:-
അതാപ്പോ വല്യ
"മടിയന്‍ മല ചുമക്കും".
ആനയെക്കാള്‍ വലുതല്ലേ മല!.
അതിനാല്‍ നിത്യഭ്യാസിയെക്കാള്‍ കേമന്‍ മടിയന്‍ തന്നെ.
ഞാന്‍ കുറച്ചു കൂടി ചുരുണ്ടു കിടക്കട്ടെ!
രണ്ട്.
മകന്‍:- അമ്മേ ഞാന്‍ ഒരു മുയലിനെ പിടിക്കട്ടെ?.
അമ്മ :- പിന്നെ പിന്നെ ഈ നഗരത്തിലെവിടെയാ.. മുയല്‍?
മകന്‍:- വടക്കോറത്തു പ്ലാവുണ്ട്. പ്ലാവില്‍ ചക്കയുമുണ്ട്.
എന്റെ പാഠപുസ്തകത്തിലെ പഴഞ്ചൊല്ലില്‍ "ചക്കയിട്ടപ്പോള്‍ മുയലു കിട്ടിയെന്നുമുണ്ട്"
എന്നാലതൊന്നു നോക്കട്ടെ!.
മൂന്ന്.
മകന്‍:- സ്കൂളില്‍ പുതുതായി ചേര്‍ന്ന കുട്ടി ഒരു വിദ്വാനാണെന്നു തോന്നുന്നു.
അമ്മ:- അതെങ്ങനെ നിനക്കറിയാം?
മകന്‍:- അവന്‍ ഇതേവരെ എന്റെ ഒറ്റ ചോദ്യത്തിനുത്തരം പറഞ്ഞില്ല.
മാഷു പറയാറുണ്ട് "മൗനം വിദ്വാനു ഭൂഷണം".എന്ന്.
പക്ഷെ ആ കുട്ടി ഒരു ഊമയാണോന്നു എനിക്കറിയില്ല..
Wednesday, January 27, 2010
Subscribe to:
Posts (Atom)