Wednesday, January 27, 2010

പഴഞ്ചൊല്ലുതമാശ

ഒന്ന്.


അമ്മ:-
"നിത്യഭ്യാസി ആനയെ എടുക്കും".
അതിനാല്‍ നീ നിത്യവും പഠനവും വ്യായാമവും ശീലമാക്കണം.

മകന്‍:-
അതാപ്പോ വല്യ
"മടിയന്‍ മല ചുമക്കും".
ആനയെക്കാള്‍ വലുതല്ലേ മല!.
അതിനാല്‍ നിത്യഭ്യാസിയെക്കാള്‍ കേമന്‍ മടിയന്‍ തന്നെ.
ഞാന്‍ കുറച്ചു കൂടി ചുരുണ്ടു കിടക്കട്ടെ!


രണ്ട്‌.

മകന്‍:- അമ്മേ ഞാന്‍ ഒരു മുയലിനെ പിടിക്കട്ടെ?.

അമ്മ :- പിന്നെ പിന്നെ ഈ നഗരത്തിലെവിടെയാ.. മുയല്‍?

മകന്‍:- വടക്കോറത്തു പ്ലാവുണ്ട്‌. പ്ലാവില്‍ ചക്കയുമുണ്ട്‌.
             എന്റെ പാഠപുസ്തകത്തിലെ പഴഞ്ചൊല്ലില്‍ "ചക്കയിട്ടപ്പോള്‍ മുയലു കിട്ടിയെന്നുമുണ്ട്‌"
             എന്നാലതൊന്നു നോക്കട്ടെ!.


മൂന്ന്.

മകന്‍:- സ്കൂളില്‍ പുതുതായി ചേര്‍ന്ന കുട്ടി ഒരു വിദ്വാനാണെന്നു തോന്നുന്നു.
അമ്മ:- അതെങ്ങനെ നിനക്കറിയാം?

മകന്‍:- അവന്‍ ഇതേവരെ  എന്റെ ഒറ്റ ചോദ്യത്തിനുത്തരം പറഞ്ഞില്ല.
           മാഷു പറയാറുണ്ട്‌ "മൗനം വിദ്വാനു ഭൂഷണം".എന്ന്‌.
            പക്ഷെ ആ കുട്ടി ഒരു ഊമയാണോന്നു എനിക്കറിയില്ല..

1 comment:

പട്ടേപ്പാടം റാംജി said...

പഴഞ്ചൊല്ലു തമാശ കൊള്ളാം.